പെൻഷണേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ

Sunday 06 July 2025 1:38 AM IST
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മയ്യനാട് യൂണിറ്റ് കൺവെൻഷൻ ജില്ല സെക്രട്ടറി കെ.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

മയ്യനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മയ്യനാട് യൂണിറ്റ് കൺവെൻഷൻ ജില്ല സെക്രട്ടറി കെ.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി കെ.വിദ്യാസാഗർ ഭരണഘടന ആമുഖ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിതാ വേദി കൺവീനർ എ.കെ. ജയശ്രീ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എസ്. മോഹൻ ദാസ് പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് ജോ സെക്രട്ടറി എസ്.സിറഫുദ്ദീൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയിലേക്ക് പുതുതായി എത്തിയവർക്കുള്ള അംഗത്വ വിതരണം ബ്ലോക്ക് പ്രസിഡന്റ് ആർ. അയ്യപ്പൻ പിള്ള നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, നീറ്റ്, എൻജിനീയറിംഗ് പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സാന്ത്വന വേദിയുടെ സാന്ത്വന സഹായ വിതരണം ബ്ലോക്ക് സെക്രട്ടറി എൻ.ഗോപിനാഥൻ നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി. പുഷ്പാംഗദൻ, ബ്ലോക്ക് വനിതാ വേദി കൺവീനർ എം. റാഷിദ,സാംസകാരിക വേദി കൺവീനർ എം. സതീശ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ട്രഷറർ കെ.സജീവ് കുമാർ സ്വാഗതവും മുൻ യുണിറ്റ് സെക്രട്ടറി വി.സുലീഷ് കുമാർ നന്ദിയും പറഞ്ഞു.