അദ്ധ്യാപക സർവ്വീസ് സംഘടനാ സമിതി ഐക്യദാർഢ്യ സദസ്

Sunday 06 July 2025 1:39 AM IST
ഐക്യ ട്രേഡ് യൂണിയനുകൾ 9ന് നടത്തുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കാൻ അദ്ധ്യാപക സർവിസ് സംഘടനാ സമര സമിതി ചിന്നക്കട ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ നടത്തിയ തൊഴിൽ അവകാശ സംരക്ഷണ സദസ് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഐക്യ ട്രേഡ് യൂണിയനുകൾ 9ന് നടത്തുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കാൻ അദ്ധ്യാപക സർവിസ് സംഘടനാ സമര സമിതി ചിന്നക്കട ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽനടത്തിയ തൊഴിൽ അവകാശ സംരക്ഷണ സദസ് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. സമര സമിതി ജില്ലാ ചെയർമാൻ ബിനു പട്ടേരി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കൺവീനർ വിനോദ് മുഖത്തല സ്വാഗതം പറഞ്ഞു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. കൃഷ്ണകുമാർ, എ. ഗ്രേഷ്യസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. മനോജ്‌ കുമാർ, വി. ശശിധരൻ പിള്ള, ഐ. സബീന, ജില്ലാ പ്രസിഡന്റ്‌ സതീഷ് കെ.ഡാനിയേൽ, ജില്ലാ സെക്രട്ടറി കെ.ബി. അനു, കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ്‌ ബി.സുരേഷ് കുമാർ, സെക്രട്ടറി എസ്.ജി. സുമേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. ജയകുമാർ, ജിനി ആനന്ദ്, ജില്ലാ ട്രഷറർ കെ.വി. ബിനോയ്‌, എ.കെ എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി. പ്രീത, രതീഷ് സംഗമം, ടി.എസ്‌. ഷൈനി, ടി. കിഷോർ സമര സമിതി താലൂക്ക് കൺവീനർ ജി.എസ്‌. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.