സി.യു.ഇ.ടി -യു.ജി 25 ഓൺലൈനായി അപേക്ഷിക്കണം 

Sunday 06 July 2025 12:00 AM IST

നാഷണൽ ടെസ്റ്റിംഗ് ഏജൻസി കേന്ദ്ര സർവകലാശാലകളിലടക്കം 250 ഓളം സർവ്വകലാശാലകളിലേക്കു നടത്തിയ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി -യു.ജി 25 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ എഴുതിയവർ താല്പര്യമുള്ള 37 വിഷയങ്ങളിൽ മൂന്നെണ്ണം അപേക്ഷ ഫോമിൽ സെലക്ട് ചെയ്തിരിക്കും.താല്പര്യമുള്ള യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കാൻ പ്രസ്തുത യൂണിവേഴ്സിറ്റിയിലെ കോഴ്സിന്റെ ഘടന വിലയിരുത്തി അതിനുതകുന്ന കോഴ്സുകൾ CUET-UG ക്ക് തിരഞ്ഞെടുക്കാറാണ് പതിവ്. പൊതു കൗൺസലിംഗ് പ്രക്രിയ CUET-UG ക്കില്ല. റാങ്ക് ലിസ്റ്റ് വിലയിരുത്തി വിദ്യാർത്ഥികൾ താത്പര്യപ്പെടുന്ന കോളേജുകളിൽ/സർവകലാശാലകളിൽ ഓൺലൈനായി അപേക്ഷിക്കണം. വിദ്യാർത്ഥിക്ക് പ്രിയമേറിയ കോഴ്സുകൾ, പഠിക്കാനുള്ള പ്രാപ്തി, കോഴ്സിന്റെ പ്രസക്തി, അഭിരുചി എന്നിവ വിലയിരുത്തി അഡ്മിഷനു ശ്രമിക്കണം. ഓൺലൈനായി അപേക്ഷിച്ചാൽ പ്രസ്തുത സ്ഥാപനങ്ങൾ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഓരോ സർവ്വകലാശാലയുടെയും വെബ്സൈറ്റിലൂടെ അഡ്മിഷൻ പ്രക്രിയ മനസ്സിലാക്കി അപേക്ഷിക്കണം. കൗൺസലിംഗ് പ്രക്രിയയെക്കുറിച്ച് അതത് സർവ്വകലാശാലകളാണ് തീരുമാനിക്കുന്നത്. നീറ്റ്, ജെ.ഇ.ഇ റിസൾട്ടിന് ശേഷമുള്ള സമാനമായ കേന്ദ്രീകൃത കൗൺസലിംഗ് പ്രക്രിയയല്ല CUET-UG ക്കുള്ളതെന്ന് പ്രത്യേകം മനസ്സിലാക്കിയിരിക്കണം. ബിരുദ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 6 ആഴ്ചകളോളമെടുക്കും. അഡ്മിഷൻ നടപടികൾക്കായി അതത് സർവ്വകലാശാലകളുടെ വെബ്സൈറ്റ് സന്ദർശിക്കണം. കർണാടകയിലെ കേന്ദ്ര സർവകലാശാലയിലെ ബി.ടെക് മാത്തമാറ്റിക്‌സ് & കമ്പ്യൂട്ടിംഗ് കോഴ്‌സ് പ്രവേശനം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ്സ് കമ്മ്യൂണിക്കേഷൻ & ജേണലിസം, കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് & ആർട്സ് ബിരുദ പ്രവേശനം എന്നിവയും CUET-UG വഴിയാണ്.www.exams.nta.ac.in/cuetug

പി.​ജി​ ​ഡെ​ന്റ​ൽ​ ​അ​ന്തി​മ​ ​സ്‌​റ്റേ​റ്റ് ​മെ​രി​റ്റ് ​ലി​സ്റ്റ്

പി.​ജി​ ​ഡെ​ന്റ​ൽ​ ​കോ​ഴ്‌​സ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​റാ​ങ്ക് ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​അ​ന്തി​മ​ ​സ്‌​റ്റേ​റ്റ് ​മെ​രി​റ്റ് ​ലി​സ്റ്റ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മീ​ഷ​ണ​റു​ടെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ഇ​ന്ന​ലെ​ ​വ​രെ​ ​ല​ഭി​ച്ച​ ​പ​രാ​തി​ക​ൾ​ ​പ​രി​ശോ​ധി​ച്ചാ​ണ് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കി​യ​ത്.

പോ​ളി​ടെ​ക്‌​നി​ക് ​ഡി​പ്ലോ​മ​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ൺ​മെ​ന്റ് ​/​ ​ഗ​വ​ൺ​മെ​ന്റ്-​എ​യ്ഡ​ഡ്/​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​/​ ​കേ​പ്പ് ​/​ ​സ്വാ​ശ്ര​യ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ലേ​ക്ക് ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാ​മ​ത്തെ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഈ​ ​ലി​സ്റ്റ് ​പ്ര​കാ​രം​ ​അ​ഡ്മി​ഷ​ൻ​ ​ല​ഭി​ച്ചി​രി​ക്കു​ന്ന​ ​എ​ല്ലാ​ ​അ​പേ​ക്ഷ​ക​രും​ ​(​നേ​ര​ത്തെ​ ​ഫീ​സ​ട​ച്ച് ​അ​ഡ്മി​ഷ​ൻ​ ​എ​ടു​ത്ത​വ​ർ​ ​ഒ​ഴി​കെ​)​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മു​ഴു​വ​ൻ​ ​ഫീ​സ​ട​ച്ച് ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​നേ​ര​ത്തെ​ ​ഉ​യ​ർ​ന്ന​ ​ഓ​പ്ഷ​നു​ ​വേ​ണ്ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​രും​ ​ഈ​ ​ലി​സ്റ്റ് ​പ്ര​കാ​രം​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മു​ഴു​വ​ൻ​ ​ഫീ​സ​ട​ച്ച് ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​അ​ല്ലാ​ത്ത​പ​ക്ഷം​ ​അ​ഡ്മി​ഷ​ൻ​ ​റ​ദ്ദാ​ക്കും.​ ​ര​ണ്ടാ​മ​ത്തെ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​കാ​രം​ ​അ​ഡ്മി​ഷ​ൻ​ ​നേ​ടാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ 10​ ​വൈ​കി​ട്ട് ​നാ​ലു​മ​ണി​ക്ക് ​മു​മ്പാ​യി​ ​അ​ഡ്മി​ഷ​ൻ​ ​നേ​ട​ണം​ .