ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ

Sunday 06 July 2025 12:00 AM IST

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്തും. ഇന്നലെ പ്രസിദ്ധീകരിച്ച അക്കാഡമിക് കലണ്ടർപ്രകാരമാണിത്. ഓഗസ്റ്റ് 29 ന് ഓണാവധിക്കായി അടയ്ക്കും. സെപ്തംബർ എട്ടിന് തുറക്കും.

ക്രിസ്മസ് പരീക്ഷ ഡിസംബർ 11 മുതൽ 18 വരെയാണ്. 19 ന് ക്രിസ്മസ് അവധിക്ക് അടയ്ക്കും. 29ന് തുറക്കും.

പ്ലസ് ടു പ്രാക്ടിക്കൽപരീക്ഷ 2026 ജനുവരി 22 നും, പ്ലസ് വൺ / പ്ലസ് ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും വാർഷിക പരീക്ഷ മാർച്ച് രണ്ട് മുതൽ 30 വരെയുമാണ്.

. മദ്ധ്യവേനലവധിക്കായി മാർച്ച് 31ന് അടയ്ക്കും. കലണ്ടർ പ്രകാരം ജൂലായ് 26 യു.പി, ഹൈസ്ക്കൂൾ ക്ലാസുകൾക്ക് അധിക പ്രവൃത്തി ദിനമാണ്. ഓഗസ്റ്റ് 16 , ഒക്ടോബർ നാല് എന്നീ ദിവസങ്ങളും ഹൈസ്ക്കൂളിന് അധിക പ്രവൃത്തി ദിനമായിരിക്കും. ഒക്ടോബർ 24 യു.പിയ്ക്കും ഹൈസ്ക്കൂളിനും ജനുവരി മൂന്ന്, 31 തീയതികൾ ഹൈസ്ക്കൂളിനും അധിക പ്രവൃത്തി ദിനമായിരിക്കും.

യു.പി വിഭാഗത്തിൽ 200 അദ്ധ്യയന ദിനങ്ങളും ഹൈസ്ക്കൂൾ വിഭാഗത്തിൽ 204 അദ്ധ്യയന ദിനങ്ങളും ഉൾപ്പെടുന്നതാണ് അക്കാഡമിക് കലണ്ടർ. എൽ.പി വിഭാഗത്തിൽ 198 അദ്ധ്യയന ദിവസങ്ങളുണ്ട്. യു.പിക്ക് രണ്ട് ശനിയും ഹൈസ്ക്കൂളിന് ആറ് ശനിയും പ്രവൃത്തിദിനമായിരിക്കും.

അ​ക്കാ​ഡ​മി​ക് ​ക​ല​ണ്ട​ർ​ ​പു​റ​ത്തി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ദ്ധ്യ​യ​നം​ ​തു​ട​ങ്ങി​ ​ഒ​രു​ ​മാ​സം​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​അ​ക്കാ​ഡ​മി​ക് ​ക​ല​ണ്ട​ർ​ ​പു​റ​ത്തി​റ​ങ്ങി. ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​യോ​ഗ​ത്തി​ലാ​ണ് 2025​-26​ ​ലെ​ ​വി​ദ്യാ​ഭ്യാ​സ​ ​ക​ല​ണ്ട​ർ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ്ര​കാ​ശ​നം​ ​ചെ​യ്ത​ത്. അ​ക്കാ​ഡ​മി​ക് ​ക​ല​ണ്ട​ർ​ ​പു​റ​ത്തി​റ​ക്കാ​ത്ത​തി​നെ​തി​രെ​ ​അ​ദ്ധ്യാ​പ​ക​ർ​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​കേ​ര​ള​ ​കൗ​മു​ദി​ ​വാ​ർ​ത്ത​ ​ന​ൽ​കി​യി​രു​ന്നു. അ​ക്കാ​ഡ​മി​ക് ​ക​ല​ണ്ട​ർ​ ​ല​ഭി​ച്ച​തോ​ടെ​ ​ഓ​ണ​പ്പ​രീ​ക്ഷ​ ​തീ​യ​തി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വ്യ​ക്ത​ത​ ​വ​ന്ന​ത് ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ക്ക് ​കൃ​ത്യ​മാ​യ​ ​സ​മ​യ​ക്ര​മീ​ക​ര​ണം​ ​ന​ട​ത്താ​ൻ​ ​അ​ദ്ധ്യാ​പ​ക​രെ​ ​സ​ഹാ​യി​ക്കും.

ഫ​സ്റ്റ്‌​ബെ​ൽ​ ​ക്ലാ​സു​കൾകൈ​റ്റ് ​വി​ക്ടേ​ഴ്സിൽ

തി​രു​വ​ന​ന്ത​പു​രം​:​പു​തി​യ​ ​പാ​ഠ​പു​സ്ത​ക​ത്തി​ന​നു​സ​രി​ച്ചു​ള്ള​ ​ഫ​സ്റ്റ്‌​ബെ​ൽ​ ​ക്ലാ​സു​ക​ൾ​ ​ജൂ​ലാ​യ് 9​ ​മു​ത​ൽ​ ​കൈ​റ്റ് ​വി​ക്ടേ​ഴ്സ് ​ചാ​ന​ലി​ൽ​ ​ആ​രം​ഭി​ക്കും.​കു​ട്ടി​ക​ൾ​ക്കു​ള്ള​ ​അ​ധി​ക​ ​പി​ന്തു​ണ​ ​എ​ന്ന​ ​ത​ര​ത്തി​ലാ​ണ് ​ഈ​ ​ക്ലാ​സു​ക​ൾ​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

സ്കൂ​ൾ​ ​മെ​നു; ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യം​ ​തേ​ടും

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തു​ക്കി​യ​ ​സ്‌​കൂ​ൾ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ ​മെ​നു​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​ർ​ക്ക് ​ബാ​ദ്ധ്യ​ത​യാ​കു​മെ​ന്ന​ ​പ​രാ​തി​ ​ഉ​യ​ർ​ന്ന​തോ​ടെ,​ ​പ​ണം​ ​ക​ണ്ടെ​ത്താ​ൻ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​സ​ഹാ​യം​ ​തേ​ടാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്.​ ​വെ​ജി​റ്റ​ബി​ൾ​ ​ബി​രി​യാ​ണി​യും​ ​മു​ട്ട​ ​ഫ്രൈ​ഡ് ​റൈ​സു​മൊ​ക്കെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് ​പു​തി​യ​ ​മെ​നു.​ ​ഇ​തി​നാ​യി​ ​പാ​ച​ക​ച്ചെ​ല​വി​ന​ട​ക്കം​ ​തു​ക​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തു​ ​പ​രി​ഗ​ണി​ക്കാ​മെ​ന്ന് ​ശ​നി​യാ​ഴ്ച​ ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ൽ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ​ദ്ധ​തി​യി​ൽ​ ​ത​ന്നെ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നൊ​രു​ ​വി​ഹി​തം​ ​നീ​ക്കി​വെ​യ്ക്കാ​നു​ള്ള​ ​മാ​ർ​ഗ​മാ​ണ് ​തേ​ടു​ന്ന​ത്.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​ത​ദ്ദേ​ശ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷും​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ ​മേ​ധാ​വി​ക​ളു​മാ​യും​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള​ ​വി​ഹി​തം​ ​മാ​സം​ ​തോ​റും​ ​മു​ട​ങ്ങാ​തെ​ ​ന​ൽ​ക​ണ​മെ​ന്ന് ​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യ​മു​യ​ർ​ന്നു.​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​രെ​ ​ബു​ദ്ധി​മു​ട്ടി​ലാ​ക്കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​ഉ​റ​പ്പു​ ​ന​ൽ​കി.