ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാലുവർഷ ബിരുദം (2024 ജൂലായ് അഡ്മിഷൻ) രണ്ടാം സെമസ്റ്റർ, റഗുലർ, പരീക്ഷകൾ 26ന് ആരംഭിക്കും. പരീക്ഷാ രജിസ്‌ട്രേഷൻ അപേക്ഷകൾ ഓൺലൈനായി ഫീസ് പിഴ കൂടാതെ 15 വരെയും പിഴയോടെ 18വരെയും അധിക പിഴയോടെ 21വരെയും www.sgou.ac.in or erp.sgou.ac.in വഴി സമർപ്പിക്കാം.
പട്ടികജാതി - വർഗ, ഒ.ഇ.സി വിദ്യാർത്ഥികളെ പരീക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പരീക്ഷാ രജിസ്‌ട്രേഷൻ നടത്തണം. ഫീസ് സംബന്ധമായ വിവരങ്ങളും ടൈംടേബിളും പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അടങ്ങുന്ന വിശദമായ വിജ്ഞാപനം വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്.
എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡുകൾ 22 മുതൽ സ്റ്റുഡന്റസ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിന് പുറമെ ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം. ഫോൺ: 9188920013, 9188920014.
പുതുക്കിയ യു.ജി/ പി.ജി പരീക്ഷാ തീയതി
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 12 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ ജൂലായ് 27, ആഗസ്റ്റ് 2,10,16, 23 തീയതികളിൽ നടത്തും. വിശദമായ പരീക്ഷാ ടൈം ടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. പരീക്ഷകൾ: 1.യു.ജി (2023 ജൂലായ് അഡ്മിഷൻ) മൂന്നാം സെമസ്റ്റർ റഗുലർ, 2.പി.ജി (2023 ജൂലായ് അഡ്മിഷൻ) മൂന്നാം സെമസ്റ്റർ റഗുലർ, 3.യു.ജി (2023 ജനുവരി അഡ്മിഷൻ) നാലാം സെമസ്റ്റർ റഗുലർ, 4.യു.ജി (2024 ജനുവരി അഡ്മിഷൻ) മൂന്നാം സെമസ്റ്റർ റഗുലർ, 5.പി.ജി (2023 ജനുവരി അഡ്മിഷൻ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്.
സംസ്കൃത സർവ്വകലാശാല:
വിദ്യാർത്ഥികളുമായി നാളെ ചർച്ച
തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ ലഹരി വിമുക്തമാക്കുന്നതിനായി പുറത്തിറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സർവകലാശാല യൂണിയൻ ഭാരവാഹികളുമായും സമരത്തിലുള്ള വിദ്യാർത്ഥി സംഘടന പ്രതിനിധികളുമായും അധികൃതർ ചർച്ച നടത്തും. നാളെ രാവിലെ 9.30നാണ് ചർച്ച.സർവ്വകലാശാലയിലെ വിദ്യാർത്ഥികളല്ലാത്തവരുടെ ക്യാമ്പസിലേക്കുള്ള പ്രവേശനവും സർവ്വകലാശാല ഹോസ്റ്റലിലെ താമസവും നിയന്ത്രിക്കുന്നതിനുള്ള നടപടികൾ പരിഗണിക്കും. നാളെ രാവിലെ 11ന് സിൻഡിക്കേറ്റ് യോഗവും വിളിച്ചിട്ടുണ്ട്.