സർട്ടിഫിക്കറ്റ് പരിശോധനാ തീയതിയിൽ മാറ്റം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (മെഷീനിസ്റ്റ്) (കാറ്റഗറി നമ്പർ 137/2024) തസ്തികയിലേക്ക് 9 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്താനിരുന്ന സർട്ടിഫിക്കറ്റ് പരിശോധന 10ലേക്ക് മാറ്റി വച്ചു.
അഭിമുഖം
പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം 10, 11 തീയതികളിൽ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും.
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 597/2023) തസ്തികയിലേക്ക് 8,10 തീയതികളിലും, പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 82/2024) തസ്തികയിലേക്ക് 11 നും ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പിഎസ് (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 109/2024) തസ്തികയിലേക്ക് 8 നും പി.എസ്.സി. തൃശൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
തൃശൂർ ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 137/2015) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ഉൾപ്പെട്ടവർക്ക് 2 8, 10, 11 തീയതികളിൽ പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുളള രണ്ടാംഘട്ട അഭിമുഖം 10, 11 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി. ആലപ്പുഴ ജില്ലാ ഓഫീസിൽ നടത്തും.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം 10, 11 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിലും 16 ന് പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിലും 30, 31 ആഗസ്റ്റ് 1 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിലും നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (മുസ്ലിം) (കാറ്റഗറി നമ്പർ 765/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 752/2024) തസ്തികകളിലേക്ക് 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 700/2022) തസ്തികയിലേക്ക് 10 ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) (കാറ്റഗറി നമ്പർ 676/2023) തസ്തികയിലേക്ക് 11, 17, 18 തീയതികളിൽ രാവിലെ 8 നും 10 നും പി.എസ്.സി ആസ്ഥാന ഓഫീസിലും സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
വിവരണാത്മക പരീക്ഷ
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (കാറ്റഗറി നമ്പർ 598/2023, 599/2023) തസ്തികയിലേക്ക് 10ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.