സ്കൂൾ കലോത്സവം തൃശൂരിൽ
Sunday 06 July 2025 12:11 AM IST
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശൂർ വേദിയാകും. ജനുവരി മൂന്നു മുതൽ ഏഴു വരെയാണ് കലോത്സവം. സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്‌സ് മാതൃകയിൽ ഒക്‌ടോബർ 22 മുതൽ 27 വരെ തിരുവനന്തപുരത്ത് നടക്കും.
സംസ്ഥാന ശാസ്‌ത്രോത്സവം പാലക്കാട്ടായിരിക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് നവംബർ 27 മുതൽ 30 വരെ മലപ്പുറം വേദിയാകും. മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അദ്ധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
തിരുവോണം പ്രമാണിച്ച് സെപ്‌തംബർ അഞ്ച് അവധിയായതിനാൽ സെപ്‌തംബർ ഒമ്പതിനായിരിക്കും അദ്ധ്യാപക ദിനാഘോഷം. ദിശ ഹയർ സ്റ്റഡീസ് എക്‌സ്‌പോയും ഇന്റർനാഷണൽ കരിയർ കോൺക്ലേവും കോട്ടയത്ത് നടത്താനും തീരുമാനിച്ചു.