യു.ഡി.എഫ് പ്രതിഷേധം
Sunday 06 July 2025 12:16 AM IST
വടശ്ശേരിക്കര : ആരോഗ്യമേഖലയിലെ അനാസ്ഥയ്ക്കെതിരെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടും യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ഇ. തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ലിജു ജോർജ്, ഫ്രെഡി ഉമ്മൻ, സ്വപ്ന സൂസൻ ജേക്കബ്, കൊച്ചുമോൻ മുള്ളൻപാറ, സജീർ പേഴുംപാറ, രഘു വേങ്ങാട്ടൂർ, പി.എം.ചാക്കോ, ഷിബു തോമസ്, ജി.ബിജു, ഭദ്രൻ കല്ലയ്ക്കൽ, ഷാജി ശമുവേൽ, ഷീലു മാനാപ്പള്ളി, നെൽസൺ ചെറുത്തോണ് എന്നിവർ സംസാരിച്ചു.