സംയുക്ത പൊതുയോഗം ഇന്ന്

Sunday 06 July 2025 12:18 AM IST

കോഴഞ്ചേരി : ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ സംയുക്ത പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കും. പള്ളിയോട പ്രതിനിധികൾ, കരയോഗം പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി, ക്യാപ്റ്റന്മാർ എന്നിവർ പങ്കെടുക്കും. ഈ വർഷത്തെ അഡ്വാൻസ് ഗ്രാൻഡ് വിതരണം യോഗത്തിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ നിർവഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അദ്ധ്യക്ഷതവഹിക്കും. ഈ വർഷത്തെ ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള, അഷ്ടമിരോഹിണി സദ്യ തുടങ്ങിയ വിഷയങ്ങളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുമെന്ന് സെക്രട്ടറി പ്രസാദ് ആനന്ദഭവൻ അറിയിച്ചു.