കോൺഗ്രസ് പ്രതിഷേധം
Sunday 06 July 2025 12:19 AM IST
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിട്ടം തകർന്നു വീണ് വീട്ടമ്മ മരണപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.തോമസ്, ബെന്നി മഠത്തുംപടി, ഉഷ തോമസ്, ഷിബു പറങ്കിത്തോട്ടത്തിൽ, റോയ് ഉള്ളിരിക്കൽ, ബിജി വർഗീസ്, കെ.എൻ.രാജേന്ദ്രൻ, ജോസഫ് കാക്കാനംപള്ളിൽ, കെ.ഇ.മാത്യു എന്നിവർ പ്രസംഗിച്ചു.