വന മഹോത്സവം

Sunday 06 July 2025 12:28 AM IST

കോന്നി: വന മഹോത്സവത്തിന്റെ ഭാഗമായി ഞണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾ നോർത്ത്കുമരം പേരൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം നൗഷാദ് ഉദ്ഘാടനം ചെയ്തു. മിസ് ക്വീൻ കേരള സെക്കൻഡ് റണ്ണർ അപ്പ് സൗമ്യ എസ് തോമസ് മുഖ്യാതിഥി ആയിരുന്നു. വനയാത്ര, പുഴയൊരുക്കം, വിത്തൂട്ട് എന്നിവ സംഘടിപ്പിച്ചു. കോന്നി വനവികാസ ഏജൻസി, നോർത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ, തവളപ്പാറ സെന്റ് തോമസ് കോളേജ്, എലിമുള്ളുംപ്ലാക്കൽ, തവളപ്പാറ, ആവോലിക്കുഴി വനസംരക്ഷണ സമിതികൾ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.