തൊഴിലവകാശ സദസ്
Sunday 06 July 2025 12:30 AM IST
പത്തനംതിട്ട : പൊതുപണിമുടക്കിന് മുന്നോടിയായി അദ്ധ്യാപക സർവീസ് സംഘടന സമരസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിലാവകാശ സദസ്
എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു.
എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുശീൽ കുമാർ അദ്ധ്യക്ഷനായിരുന്നു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ, സമര സമിതി നേതാക്കളായ കെ.പ്രദീപ് കുമാർ, റജി മലയാലപ്പുഴ, എൻ.അനിൽ, ആർ.മനോജ് കുമാർ, അനീഷ് കുമാർ.സി, നിത്യ സി എസ് തുടങ്ങിയവർ സംസാരിച്ചു.