വിദ്യാകിരണം സ്‌കോളർഷിപ്പ് പദ്ധതി
Sunday 06 July 2025 12:32 AM IST
പത്തനംതിട്ട : ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ വിദ്യാകിരണം സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുറമെ സ്വകാര്യ, സ്വാശ്രയ, ഓട്ടോണമസ് സ്ഥാപനങ്ങളിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയെന്നുള്ള സ്‌കൂൾ, കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. അവസാന തീയതി ഡിസംബർ 31. ഫോൺ : 0468 2325168.