ലഹരി വിരുദ്ധ ബോധവത്ക്കരണ റാലി
വടകര: വർദ്ധിച്ചുവരുന്ന ലഹരി ഭീകരതയ്ക്കെതിരെ കേന്ദ്ര വനിത സംഘത്തിന്റെ നിർദ്ദേശപ്രകാരം എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ വനിത സംഘം നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ റാലി യൂണിയൻ ഓഫീസിന് മുന്നിൽ യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ച റാലി യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ ഉദ്ഘാടനം ചെയ്തു. വനിതസംഘം പ്രസിഡന്റ് സുഭാഷിണി സുഗുണേഷ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി രജനീഷ് സിദ്ധാന്തപുരം പ്രസംഗിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട്, സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര, മേപ്പയിൽ ശാഖ സെക്രട്ടറി ദിനേഷ് മേപ്പയിൽ, ചോറോട് ഈസ്റ്റ് ശാഖ സെക്രട്ടറി പ്രമോദ് ചോറോട് എന്നിവർ പങ്കെടുത്തു. വനിത സംഘം സെക്രട്ടറി ഗീത രാജീവ് സ്വാഗതവും അനിത സജീവൻ നന്ദിയും പറഞ്ഞു.