തൊഴിലാളി സംഗമവും മെരിറ്റ് അവാർഡ് വിതരണവും

Sunday 06 July 2025 12:51 AM IST
ഐ.എൻ.ടി.യു.സി പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സംഗമവും മെരിറ്റ് അവാർഡ് വിതരണവും സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: ഐ.എൻ.ടി.യു.സി. പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സംഗമവും മെരിറ്റ് അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങും സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.ശിവാനന്ദൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ തുണ്ടിൽ നൗഷാദ്, വി. വേണുഗോപാലകുറുപ്പ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, ഡി.സി.സി സെക്രട്ടറി ബി.ത്രിദീപ് കുമാർ, സുരേഷ് ചന്ദ്രൻ, രാജപ്പൻ പിള്ള, ജയചന്ദ്രൻ പിള്ള, സുബ്രമണ്യൻ, റജില, വിപിൻ, കലാധരൻ പിള്ള, നിയാസ്, മോഹനകുമാരൻ, കിരൺ, ഫിലിപ്പ് കുട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.