വീണാജോർജി​ന്റെ രാജി​ ആവശ്യപ്പെട്ട് കോൺ​ഗ്രസും ബി​.ജെ.പി​യും, പത്തനംതി​ട്ടയി​ൽ തുടർ പ്രതി​ഷേധം

Sunday 06 July 2025 12:53 AM IST

കോട്ടയം മെഡി​ക്കൽ കോളേജി​ൽ കെട്ടി​ടം തകർന്നതി​ന്റെ ഉത്തരവാദി​ത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി​ രാജി​വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും പ്രതി​ഷേധവുമായി​ പ്രതി​പക്ഷ സംഘടനകൾ തെരുവി​ലി​റങ്ങി​. മന്ത്രി​യുടെ വീട്ടി​ലേക്കും പത്തനംതി​ട്ട നഗരത്തി​ലും നടന്ന മാർച്ചുകൾ പൊലീസുമായി​ സംഘർഷത്തി​ൽ കലാശി​ച്ചു. പ്രവർത്തകർ പൊലീസ് ബസി​ന്റെ ചി​ല്ലുകൾ തകർത്തപ്പോൾ നി​രവധി​ പേർ അറസ്റ്റി​ലുമായി​.

പൊലീസ് വാഹനത്തിന്റെ ചില്ലുകൾ തകർത്തു

പത്തനംതിട്ട: മന്ത്രി വീണാജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി കപ്പലിന്റെ മാതൃകയുമായി നടത്തിയ നഗരപ്രദക്ഷിണം ആക്രമാസക്തമായി. പൊലീസ് ബസിന്റെ ചില്ലുകൾ പ്രവർത്തകർ തല്ലിത്തകർത്തു. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തശേഷം യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ, വൈസ് പ്രസിഡന്റ് കാഞ്ചന , യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളായ നവാസ് പത്തനംതിട്ട, സലിൽ സാലി, അനൂപ് പേങ്ങാവിളയിൽ , നെനു.പി.രാജു, അജു എബ്രഹാം വീരപ്പള്ളി, ജിയോ ചെറിയാൻ, അഡ്വ.എ.സുരേഷ് കുമാർ, കെ.ജാസിം കുട്ടി എന്നിവരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെയും വീണാ ജോർജിന്റെയും മുഖമൂടിയണിഞ്ഞും പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു. റോഡിലെ ബാരിക്കേടുകൾ മറിച്ചിട്ട പ്രവർത്തകർ ഗതാഗതം തടസപ്പെടുത്തി. ഇതിനിടെ പലതവണ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. വനിതകൾ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് ബസിൽ കയറ്റി. ഇവരുമായി സഞ്ചരിച്ച വാഹനം രണ്ടു തവണ വഴിയിൽ കേടായി. തുടർന്ന് വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളി സ്റ്റാർട്ടാക്കിയാണ് സ്റ്റേഷനിലേക്ക് എത്തിച്ചത്.

ബി.​ജെ.​പി​ ​മാ​ർ​ച്ചിൽ സം​ഘ​ർ​ഷം

കൊ​ടു​മ​ൺ​ ​: ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജി​നെ​തി​രെ​ ​ബി.​ജെ.​പി​ ​ന​ട​ത്തു​ന്ന​ ​പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​മ​ന്ത്രി​യു​ടെ​ ​അ​ങ്ങാ​ടി​ക്ക​ലി​ലെ​ ​വ​സ​തി​യി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ൽ​ ​സം​ഘ​ർ​ഷം.​ ​വ​സ​തി​യു​ടെ​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​ത്തി​ന് ​നൂ​റു​ ​മീ​റ്റ​ർ​ ​അ​ക​ലെ​ ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​മാ​ർ​ച്ച് ​പൊ​ലീ​സ് ​ബാ​രി​ക്കേ​ഡ് ​നി​ര​ത്തി​ ​ത​ട​ഞ്ഞു.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തൊ​ട്ട​പ്പു​റ​ത്തെ​ ​പു​ര​യി​ട​ത്തി​ലൂ​ടെ​ ​മ​ന്ത്രി​യു​ടെ​ ​വ​സ​തി​യി​ലേ​ക്ക് ​ചാ​ടി​ക്ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​തോ​ടെ​ ​പൊ​ലീ​സു​മാ​യി​ ​സം​ഘ​ർ​ഷ​മാ​യി.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​നി​തി​ൻ​ ​എ​സ്.​ശി​വ​യെ​ ​പൊ​ലീ​സ് ​ബ​ലം​ ​പ്ര​യോ​ഗി​ച്ചു​ ​അ​റ​സ്റ്റു​ചെ​യ്യാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​ത് ​ചെ​റു​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​വീ​ണ്ടും​ ​സം​ഘ​ർ​ഷ​മാ​യി.​ ​ ​

സ​മ​രാ​ഭാ​സം​ ​:​ ​എ​ൽ.​ഡി.​എ​ഫ്

പ​ത്ത​നം​തി​ട്ട​ ​:​ ​ആ​രോ​ഗ്യ​മ​ന്ത്രി​യെ​ ​ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള​ ​ശ്ര​മം​ ​തു​ട​ർ​ന്നാ​ൽ​ ​ഗ​വ​ൺ​മെ​ന്റും​ ​ഇ​ട​ത് ​മു​ന്ന​ണി​യും​ ​മ​ന്ത്രി​ക്ക് ​സം​ര​ക്ഷ​ണ​മൊ​രു​ക്കു​മെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ജി​ല്ലാ​ക്ക​മ്മി​റ്റി.​ ​വീ​ണാ​ ​ജോ​ർ​ജി​നെ​തി​രെ​ ​ന​ട​ക്കു​ന്ന​ത് ​അ​സൂ​യ​യും​ ​ക​ണ്ണു​ക​ടി​യും​ ​കാ​ര​ണ​മു​ള്ള​ ​സ​മ​രാ​ഭാ​സം​ ​എ​ന്നും​ ​എ​ൽ.​ഡി.​എ​ഫ് ​ജി​ല്ലാ​ ​നേ​തൃ​ത്വം​ ​ആ​രോ​പി​ച്ചു.​ ​പ​ത്ത​നം​തി​ട്ട​ ​പ്ര​സ് ​ക്ല​ബ്ബി​ൽ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​നേ​താ​ക്ക​ൾ. ​ക​ഴി​ഞ്ഞ​ 9​ ​വ​ർ​ഷ​ത്തി​നി​ടെ​ 970​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വി​ക​സ​ന​മാ​ണ് ​ആ​രോ​ഗ്യ​ ​രം​ഗ​ത്ത് ​ഉ​ണ്ടാ​യ​ത്.​ ​ഈ​ ​നേ​ട്ട​ങ്ങ​ൾ​ക്ക് ​മ​റ​യി​ടാ​നാ​ണ് ​ഇ​ത്ത​രം​ ​സ​മ​ര​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തെ​ന്നും​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​വി​ശ​ദീ​ക​ര​ണ​യോ​ഗം​ 10​ന് ​പ​ത്ത​നം​തി​ട്ട​ ​ടൗ​ൺ​ ​സ്ക്വ​യ​റി​ൽ​ ​ന​ട​ക്കും. സി.​പി.​എം​ ​ജി​ല്ലാ​സെ​ക്ര​ട്ട​റി​ ​രാ​ജു​ ​ഏ​ബ്രാ​ഹാം,​ ​എ​ൽ.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ക​ൺ​വീ​ന​ർ​ ​അ​ല​ക്‌​സ് ​ക​ണ്ണ​മ​ല​ ,​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​കെ.​പി​ ​ഉ​ദ​യ​ഭാ​നു,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​ആ​ർ.​അ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.