യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷം
Sunday 06 July 2025 12:00 AM IST
കൊല്ലം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നേരിയ സംഘർഷം.
പ്രവർത്തകർ കളക്ടറേറ്റിന്റെ മതിൽ ചാടിക്കടന്നതാണ് സംഘർഷത്തിന് ഇടയാക്കിയത്. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡി.സി.സി വൈസ് പ്രസിഡൻറ് ആർ.അരുൺരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഷംല നൗഷാദ്, ചൈത്ര.ഡി തമ്പാൻ, പവിജ പത്മൻ, അജു ജോർജ്, ശരത്ത് പട്ടത്തനം, ശിവകുമാർ, മുഹമ്മദ് ആരിഫ്, ആദർശ് ഭാർഗവൻ, രാധിക, ഐശ്വര്യ, അഡ്വ. അനന്തകൃഷ്ണൻ, അൻവർ സുൽഫിക്കർ, ഫൈസൽ കൊല്ലം, ഫൈസ് ഇരവിപുരം എന്നിവർ നേതൃത്വം നൽകി.