ആരോഗ്യ മന്ത്രി സ്ഥാനം രാജിവയ്ക്കണം
Sunday 06 July 2025 12:04 AM IST
കൊല്ലം: കോട്ടയം മെഡി. കോളേജ് സംഭവത്തിൽ ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ വിഷയത്തെ സമീപിച്ച ആരോഗ്യമന്ത്രി വീണ ജോർജ് സ്ത്രീ സമൂഹത്തിന് അപമാനമാണെന്നും മന്ത്രി പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലെന്നും എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി.
മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ എം.പി സംസ്ഥാനത്തെ 1474 മണ്ഡലങ്ങളിലൂടെ നയിക്കുന്ന മഹിള സാഹസ് കേരള യാത്രയുടെ ജില്ലാ തല സ്വാതഗസംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ അദ്ധ്യക്ഷയായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, എം.എം.നസീർ, എ.കെ.ഹഫീസ്, സൂരജ് രവി തുടങ്ങിയവ സംസാരിച്ചു. ആഗസ്റ്റ് 26 മുതൽ സെപ്തംബർ 15 വരെ ജില്ലാതലത്തിൽ പര്യടനം നടത്തുന്ന യാത്രയുടെ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.