കേരള കർഷക സംഘം ശൂരനാട് ഏരിയ സമ്മേളനം
പോരുവഴി : കേരള കർഷക സംഘം ശൂരനാട് ഏരിയ സമ്മേളനം ചക്കുവള്ളി ദിവാനിയ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.എൻ. ബാബുരാജ് അദ്ധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ബി.ബിനീഷ് സ്വാഗതം പറഞ്ഞു. കർഷക സംഘം ജില്ലാ പ്രസിഡന്റ് ബിജു കെ.മാത്യ,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സത്യൻ, ജയപ്രകാശ് ചവറ ഏരിയ സെക്രട്ടറി വിക്രമക്കുറുപ്പ് , സി.പി.എം ഏരിയ സെക്രട്ടറി ബി.ശശി, ഏരിയ കമ്മിറ്റി അംഗങ്ങളായ അക്കരയിൽ ഹുസൈൻ, എം.മനു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ആർ.അമ്പിളിക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ ജെ.ജോൺസൺ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ടി.എൻ.ബാബുരാജ്, വൈസ് പ്രസിഡന്റ് രജന , എബ്രഹാം, സെക്രട്ടറി ആർ.അമ്പിളിക്കുട്ടൻ, ജോയിന്റ് സെക്രട്ടറി ജോൺസൺ ഗോപൻ,ട്രഷറർ ഗോപാലകൃഷ്ണപിള്ള എന്നിവരെ തിരഞ്ഞെടുത്തു.