കെ. കരുണാകരൻ ജയന്തി ദിനാനുസ്മരണ യോഗം

Sunday 06 July 2025 12:16 AM IST
ഐ.എൻ.സി കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ. കരുണാകരന്റെ 107-ാം ജയന്തി ദിനാനുസ്മരണ യോഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കെ. കരുണാകരന്റെ 107-ാം ജയന്തി ദിനാനുസ്മരണ യോഗം ഐ.എൻ.സി കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി യോഗം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് കെ.ജി. അലക്സ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ഒ.രാജൻ, കണ്ണാട്ടു രവി, കോശി കെ.ജോൺ, ആർ.മധു, അഡ്വ.ശിവശങ്കരപ്പിള്ള, റെജിമോൻ വർഗീസ്, സുധീർ തങ്കപ്പ, എം. അമീർ, വേണു അവണൂർ, ജോൺ മത്തായി, ജസീം, അജയൻ മഠത്തിനാപ്പുഴ, രാഹുൽ പെരുംകുളം, സുരേഷ്കുമാർ, പ്രശാന്ത് കാവുവിള എന്നിവർ അനുസ്മരണപ്രഭാഷണം നടത്തുകയും ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.