ഗുരുദേവന്റെ 171-ാമത് ജയന്തി: ശിവഗിരിയിൽ സംഘാടക സമിതി

Sunday 06 July 2025 12:51 AM IST

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷത്തിന് ശിവഗിരി മഠത്തിൽ ചേർന്ന വിവിധ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരുടെ യോഗം സംഘാടകസമിതിക്ക് രൂപം നല്‍കി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സെപ്തംബർ 7 നാണ് ഗുരുദേവ ജയന്തി. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ , ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, നഗരസഭ ചെയർമാൻ കെ.എം. ലാജി , വർക്കല കഹാർ, എസ്.എൻ.ഡി.പി യോഗം ശിവഗിരിയൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, അഡ്വ. ആർ. അനിൽകുമാർ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, ഗുരുധർമ്മ പ്രചരണ സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ തുടങ്ങിയവർ സംസാരിച്ചു. 301 അംഗ സംഘാടകസമിതിക്ക് യോഗം രൂപം നല്‍കി.