16 സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശുപാർശ

Sunday 06 July 2025 12:58 AM IST

തിരുവനന്തപുരം: സംസ്ഥാന ഒ.ബി.സി പട്ടികയിലുൾപ്പെട്ടതും കേന്ദ്ര ഒ.ബി.സി പട്ടികയിലില്ലാത്തതുമായ 16 സമുദായങ്ങളെ സംസ്ഥാനത്തിനായുള്ള കേന്ദ്ര ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്തതായി മന്ത്രി ഒ.ആർ.കേളു അറിയിച്ചു. അഞ്ചുനാട്ടുചെട്ടി, ദാസ, കുമാരക്ഷത്രിയ, കുന്നുവർമണ്ണാടി, നായിഡു, കോടങ്കി നയ്ക്കൻ (എറണാകുളം ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ജില്ലകളിലെ) പാർക്കവകുലം പുളുവഗൗണ്ടർ വേട്ടുവവഗൗണ്ടർ, പടയച്ചി ഗൗണ്ടർ കവലിയ ഗൗണ്ടർ ശൈവ വെള്ളാള (ചെർക്കുള വെള്ളാള കർക്കാർത്തവെള്ളാള ചോഴിയ വെള്ളാള പിള്ളൈ (പാലക്കാട് ജില്ല) ചക്കാല നായർ, ചെട്ടി, പെരൂർക്കടചെട്ടീസ്, 24 മനൈ ചെട്ടീസ്, മൗണ്ടാടൻ ചെട്ടി, എടനാടൻ ചെട്ടി കടച്ചികൊല്ലൻ, പലിശപെരുങ്കൊല്ലൻ, സേനൈത്തലൈവർ, എളവനിയ, എളവന്യ, പണ്ടാരം, കുരുക്കൾ/ ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദുചെട്ടി, പപ്പടചെട്ടി, എരുമക്കാർ, പത്മശാലിയർ എന്നീ സമുദായങ്ങളെയാണ് ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്.