ഗവർണർക്കു നേരെ കരിങ്കൊടി

Sunday 06 July 2025 12:59 AM IST

കണ്ണൂർ: കണ്ണൂരിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കു നേരെ കെ.എസ്.യു നേതാക്കൾ കരിങ്കൊടി വീശി. കണ്ണൂരിലെ ഗസ്റ്റ് ഹൗസിന് മുമ്പിലെ റോഡിലാണ് കരിങ്കൊടി വീശിയത്. ഗസ്റ്റ് ഹൗസിൽ നിന്നും തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ പരിപാടിക്ക് പോകുകയായിരുന്നു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.