ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളനം
Sunday 06 July 2025 1:06 AM IST
തിരുവനന്തപുരം: കേരളത്തിലെ മജിസ്ട്രേറ്റ് കോടതി ജീവനക്കാരുടെ സംഘടനയായ കേരളാ ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 11, 12 തീയതികളിൽ ടാഗോർ ഹാളിൽ നടക്കും. 11 ന് രാവിലെ 10 ന് പ്രതിനിധി സമ്മേളനവും 12 ന് പൊതുസമ്മേളനവും നടക്കും. 12 ന് രാവിലെ 10ന് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, എം.എൽ.എ.മാരായ വി. കെ. പ്രശാന്ത്, എം. വിൻസെന്റ് എന്നിവർ പങ്കെടുക്കും.