മംഗലാപുരം - ഷൊർണൂർ പാത നാലു വരിയാക്കും

Sunday 06 July 2025 1:07 AM IST

ന്യൂഡൽഹി: മംഗലാപുരം - ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി വർദ്ധിപ്പിക്കേണ്ടതുണ്ട്. ആധുനിക സിഗ്നൽ സംവിധാനം കൊണ്ടുവരും. വന്ദേഭാരതടക്കം കൂടുതൽ ട്രെയിനുകൾ കേരളത്തിന് അനുവദിക്കും. ഷൊർണൂർ - കോയമ്പത്തൂർ പാത നാലുവരിയാക്കും.

ഷൊർണൂർ - തിരുവനന്തപുരം, തിരുവനന്തപുരം - കന്യാകുമാരി പാതകൾ മൂന്നുവരിയാക്കാൻ നടപടി ആരംഭിച്ചു. ശബരിപാതയ്‌ക്കായി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പാതയ്‌ക്ക് കേന്ദ്രം ഏറെ പ്രാധാന്യം നൽകുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.