ദേവസ്വം സ്ട്രോംഗ് റൂം തുറക്കണമെന്ന അപേക്ഷ തള്ളി

Sunday 06 July 2025 1:23 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഹരിപ്പാട് അസിസ്റ്റന്റ് കമ്മിഷണർ കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള ആഭരണങ്ങളുടെ ഭണ്ഡാരമടങ്ങിയ സ്‌ട്രോംഗ്റൂം തുറന്നു കാണാൻ അനുവദിക്കണമെന്ന അപേക്ഷ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. എ. ഹക്കീം തള്ളി. കളക്ടറേറ്റിൽ ജില്ലാതല സിറ്റിംഗിൽ തെളിവെടുപ്പിലായിരുന്നു തീരുമാനം. കായംകുളം കുറ്റിയിൽ കോവിലകവുമായി ബന്ധപ്പെട്ട് വേട്ടയ്‌ക്കൊരു മകൻ എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ട്രസ്റ്റിനെ സംബന്ധിച്ച വിവരങ്ങൾ ഒരാഴ്ചയ്ക്കകം ലഭ്യമാക്കാൻ സബ് രജിസ്ട്രാറോട് കമ്മിഷൻ നിർദ്ദേശിച്ചു. ഹിയറിംഗിൽ ആകെ പരിഗണിച്ച 16 കേസുകളും തീർപ്പാക്കി.