തദ്ദേശം:കണ്ടിൻജന്റുകാരുടെ സ്ഥാനക്കയറ്റത്തിൽ ആശങ്ക
തിരുവനന്തപുരം : തദ്ദേശ വകുപ്പിലെ കണ്ടിൻജന്റ് ജീവനക്കാർക്കായി സർക്കാർ സ്‌പെഷ്യൽ റൂളിന്റെ കരട് തയ്യാറാക്കിയെങ്കിലും സ്ഥാനക്കയറ്റത്തിൽ അവ്യക്തത. സ്ഥാനക്കയറ്റം ലഭിക്കുമോയെന്ന ആശങ്കയിലാണ് ആയിരക്കണക്കിന് ജീവനക്കാർ. ലഭിച്ചാൽ ഓഫീസ് അസിസ്റ്റന്റ്, അറ്റൻഡർ തുടങ്ങിയ തസ്തികയിലെത്താം.
ഈ വിഭാഗം ജീവനക്കാരെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് സ്‌പെഷ്യൽ റൂളിന്റെ കരട്. കാറ്റഗറി 1 (ഫുൾടൈം ജീവനക്കാർ) -സ്വീപ്പർ, നഴ്സറി ടീച്ചർ, ഫെറിമാൻ, കണ്ടിൻജന്റ് വർക്കർ, ലൈബ്രേറിയൻ, സ്‌കാവഞ്ചർ.കാറ്റഗറി 2 (പാർട്ട് ടൈം ജീവനക്കാർ)- സ്വീപ്പർ, ടീച്ചർ, ആയ, ലൈബ്രേറിയൻ, മാർക്കറ്റ് സ്വീപ്പർ, ഫെറിമാൻ, നഴ്സറി ടിച്ചർ, വാച്ച്മാൻ, സാനിറ്റേഷൻ വർക്കർ, നഴ്‌സറി സ്‌കൂൾ ആയ, നഴ്സറി സ്‌കൂൾ ഹെൽപ്പർ, ആന്റിമൊസ്ക്കിറ്റോ വർക്കർ, ഫർണസ് ഓപ്പറേറ്റർ, സൈറൺ ഓപ്പറേറ്റർ, സ്‌കാവഞ്ചർ, സൂയിസ് വാച്ചർ, പൗണ്ട് കീപ്പർ,റോഡ് സ്വീപ്പർ നൈറ്റ് വാച്ച്മാൻ.കാറ്റഗറി 3 - ആദ്യ രണ്ടിലും ഉൾപ്പെടാത്ത കണ്ടിൻജന്റ് തസ്തികകൾ . ലൈബ്രേറിയൻ,ആയ,ടീച്ചർ തുടങ്ങിയ തസ്തികകൾ കണ്ടിൻജന്റിന്റെ ഭാഗമല്ലെന്നും ഇവരെ ഒഴിവാക്കി പിഴവ് തിരുത്തണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു. കാറ്റഗറി ഒന്നിലുള്ള ഫുൾടൈം ജീവനക്കാർക്ക് 60 വയസും രണ്ടിലുള്ള പാർട്ട് ടൈം ജീവനക്കാർക്ക് 70വയസുമാണ് വിരമിക്കൽ പ്രായം.സ്ഥിരം ജീവനക്കാർ 6100.
കൂട്ടത്തിൽ
എം.എക്കാരും
□ഏഴാം ക്ലാസ് ജയമാണ് കണ്ടിൻജന്റ് തസ്തികയുടെ യോഗ്യത. നിലവിൽ എം.എ പാസായവരുൾപ്പെടെയുണ്ട്.
എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേനയാണ് നിയമനം. പിന്നാലെ സ്ഥിരപ്പെടുത്തും.
ഭിന്നശേഷിക്കാർക്ക് മൂന്നു ശതമാനം സംവരണം .
പ്രായപരിധി 50വയസ്. നിയമാനുസൃതം സംവരണം.
അന്തർജില്ലാ സ്ഥലംമാറ്റത്തിന് വ്യവസ്ഥ.