നീരജ് ചോപ്ര ക്ലാസിക്:നീരജ് തന്നെ

Sunday 06 July 2025 4:40 AM IST

ബംഗളൂരു: നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ പോരാട്ടത്തിൽ സാക്ഷാൽ നീരജ് ചോപ്ര തന്നെ ചാമ്പ്യനായി. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയം വേദിയായ പോരാട്ടത്തിൽ 86.18 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് സ്വന്തം പേരിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായത്. കെനിയയുടെ ജൂലിയസ് യെഗോ (84.51 മീറ്റ) രണ്ടാം സ്ഥാനവും ശ്രീലങ്കയുടെ റുമേഷ് പതിരംഗ (84.34 മീറ്റർ) മൂന്നാം സ്ഥാനവും നേടി. മൂന്നാം ശ്രമത്തിലാണ് നീരജ് 86.18 മീറ്റർ എറിഞ്ഞത്.

എല്ലാം ശുഭം

ബി​ർ​മിം​ഗ്ഹാം​:​ ​ര​ണ്ടാം​ ​ടെ​സ്റ്റി​ൽ​ ​ഇം​ഗ്ല​ണ്ടി​ന് ​മു​ന്നി​ൽ​ 608​ ​റ​ൺ​സി​ന്റെ​ ​വ​മ്പ​ൻ​ ​വി​ജ​യ​ല​ക്ഷ്യ​മു​യ​ർ​ത്തിയ​ ​ഇ​ന്ത്യ വിജയപ്രതീക്ഷയിൽ.​ ​നാ​ലാം​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്‌​സ് 427​/6​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഡി​ക്ല​യ​ർ​ ​ചെ​യ്ത​ ​ശേ​ഷം​ ​ഇ​ന്ത്യ​ ​ഇം​ഗ്ല​ണ്ടി​നെ​ ​ബാ​റ്റിം​ഗി​ന് ​ക്ഷ​ണി​ച്ചു.​ ​ഇ​ന്ത്യ​ ​ഉ​യ​ർ​ത്തി​യ​ ​വ​മ്പ​ൻ​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ഇം​ഗ്ല​ണ്ട് ​സ്റ്റമ്പെടുക്കുമ്പോൾ​​​ 72/3​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ​ത​ർ​ച്ച​യി​ലാ​ണ്. അവസാന ദിനമായ ഇന്നും ബൗളിംഗിലെ മികവ് തുടർന്നാൽ 7 വിക്കറ്റകലെ ഇന്ത്യയെ ജയം കാത്തിരിപ്പുണ്ട്. ഇനി പരമാവധി അവശേഷിക്കുന്ന 90 ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 536 റൺസാണ്. സാക് ക്രോളി (0)​,​ ബെൻ ഡക്കറ്റ് (25)​,​ ജോ റൂട്ട് (6)​ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിൽ നഷ്ടമായത്.ഒല്ലി പോപ്പും (24)​,​ ഹാരി ബ്രൂക്കുമാണ് (15) ക്രീസിൽ. ഇന്ത്യ‌യ്ക്കായി ആകശ് ദീപ് രണ്ടും സിറാജ് ഒരുവിക്കറ്റും വീഴ്ത്തി.

ഗി​ല്ലാ​ട്ടം 64​/1​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഇ​ന്ന​ലെ​രാവിലെ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്‌​സ് ​പു​ന​രാ​രം​ഭി​ച്ച​ ​ഇ​ന്ത്യ​യെ​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​ക്യാ​പ്ട​ൻ​ ​ശു​ഭ്മാ​ൻ​ ​ഗി​ൽ​ ​മു​ന്നി​ൽ​ ​നി​ന്ന് ​ന​യി​ച്ചു.​ ​ആ​ദ്യ​ ​ഇ​ന്നിം​ഗ്‌​സി​ൽ​ ​ഡ​ബി​ൾ സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ഗി​ൽ​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്‌​സി​ൽ​ 162​ ​പ​ന്തി​ൽ​ 13​ ​ഫോ​റും​ 8​ ​സി​ക്സും​ ​ഉ​ൾ​ ​പ്പെ​ടെ​ 161​ ​റ​ൺ​സ് ​നേ​ടി.​ ​ക​രു​ൺ​ ​നാ​യ​രു​ടെ വിക്കറ്റാണ്​ ​(26​)​ ​ഇ​ന്ന​ലെ​ ​ഇ​ന്ത്യ​യ്‌​ക്ക് ​ആ​ദ്യം​ ​ന​ഷ്ട​മാ​യ​ത്.​ ​വൈ​കാ​തെ​ ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​(55​)​ ​മ​ട​ങ്ങി.​ ​തു​ട​ർ​ന്ന്റി​ഷ​ഭ് ​പ​ന്തി​നും​ ​(58​ ​പ​ന്തി​ൽ​ 65​),​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​യ്‌​ക്കുമൊപ്പം​​ ​(​പു​റ​ത്താ​കാ​തെ69​)​ ​സെ​ഞ്ച്വ​റി​ ​കൂ​ട്ടു​കെ​ട്ടു​ക​ളു​ണ്ടാ​ക്കി​ ​ഗി​ൽ​ ​ഇ​ന്ത്യ​യെ​ ​ര​ക്ഷി​ച്ചു.

430- രണ്ടിന്നിംഗ്‌സിൽ നിന്നുമായി 430 റൺസ് ഗിൽ നേടി. ഒരു ടെസ്റ്റിൽ രണ്ടിന്നിംഗ്സിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ രണ്ടാമതാണ് ഗിൽ.

1- ഒരു ടെസ്റ്റിൽ തന്നെ സെഞ്ച്വറി അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കുന്ന ആദ്യ സഖ്യമാണ് ഗിൽ - ജഡേജ സഖ്യം.

വനിതാ ചാമ്പ്യനും വീണു

​വിം​ബി​ൾ​ഡ​ൺ​ ​ഗ്രാ​ൻ​സ്ലാം​ ​ടെ​ന്നി​സി​ൽ​ ​വ​നി​താ​ ​സിം​ഗി​ൾ​സി​ൽ​ ​അ​ട്ടി​മ​റി​ ​തു​ട​രു​ന്നു.​ ​നിലവിലെ ചാമ്പ്യൻ ചെക്ക് താരം ബാർബൊറ ക്രെജിക്കോവ മൂന്നാം റൗണ്ടിൽ അമേരിക്കൻ താരം എമ്മ നവാരോയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോറ്റ് പുറത്തായി.6-2,​3-6,​4-6 ഈ സീസണിൽ പരിക്ക് അലട്ടിയിരുന്ന ക്രെസിക്കോവ എമ്മയ്ക്കെതിരായ മത്സരത്തിൽ അവാസനമായപ്പോൾ പൂർണമായും ഫിറ്റല്ലാതെയാണ് കളിച്ചത്. പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് മൂന്നാം റൗണ്ട് കടന്നു.