ഗുഡ് ബൈ ജോട്ട

Sunday 06 July 2025 4:43 AM IST

പോർട്ടോ:സ്പെ​യ്‌​നി​ൽ കാ​ർ​ ​അ​പ​ക​ട​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ ​പോ​ർ​ച്ചു​ഗ​ൽ​ ​ഫു​ട്ബോ​ൾ​ ​ടീ​മി​ന്റെ​യും​ ​ലി​വ​ർ​പൂ​ളി​ന്റെ​യും​ ​താ​രം​ ​ഡി​യോ​ഗോ​ ​ജോ​ട്ട​യുടേയും​ ​സ​ഹോ​ദ​ര​നും​ ​ഫുട്ബോ​ള​റു​മാ​യ​ ​ആ​ന്ദ്രേ​ ​സി​ൽ​വ​യുടേയും സംസ്കാര ചടങ്ങുകൾ ജന്മനാടായെ​ ​പോ​ർ​ട്ടോ​യ്‌​ക്ക് ​സ​മീ​പ​മു​ള്ള​ ​ഗോ​ൺ​ഡോ​മോ​റിൽ നടന്നു. ഗോൺഡോമോറിലെ കത്തോലിക്കാ പള്ളിയിൽ നടന്ന സംസ്കാരച്ചടങ്ങിൽ ജോട്ടയുടെ മാതാപിതാക്കളും ഭാര്യ റൂത്തും മക്കളഴും മറ്റ് ബന്ധുക്കളും ലിവർപൂളിലേയും വൂ‌ൾവ്സിലേയും പോർച്ചുഗൽ ഫുട്ബോ​ൾ ടീമിലേയും താരങ്ങളും ഉ​ൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു,​ അതേസമയം പോർച്ചുഗൽ ഫുട്ബോ ടീം ക്യാപ്ടൻ ക്രിസ്റ്റ്യാനൊ റൊണാഡോ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നതിനെതിരെ വിമർശനമുയർന്നു.

ചെൽസിയും ഫ്ലുമിനസും സെമിയിൽ

ഫിലാഡൽഫിയ: ഇംഗ്ലീഷ് ക്ലബ് ചെൽസിയും ബ്രസീലിയൻ ക്ലബ് ഫ്ലുമിനസും ഫിഫ ക്ലബ് ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. ക്വാർട്ടറിൽ

ബ്രസീലിയൻ ക്ലബ് പൽമീരാസിനെ 2-1ന് കീഴടക്കിയാണ് ചെൽസി സെമി ഉറപ്പിച്ചത്. 83-ാം മിനിട്ടിൽ പൽമീരാസിന്റെ അർജന്റൈൻ ഡിഫൻഡർ അഗസ്റ്റിൻ ഗിയെയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളിലൂടെയാണ് ചെൽസി ജയമുറപ്പിച്ചത്. 16-ാം മിനിട്ടിൽ കോൾ പാൽമറിലൂടെ ചെൽസി ലീഡ് നേടി. 53-ാംമിനിട്ടിൽ എസ്റ്റേവോ പൽമീരാസിന് സമനില സമ്മാനിച്ചു. സെമിയിൽ മറ്റൊരു ബ്രസീലിയൻ ക്ലബ് ഫ്ലുമിനസാണ് ചെൽസിയുടെ എതിരാളികൾ. സൗദിക്ലബ് അൽ ഹിലാലിനെ 2-1ന് വീഴ്‌ത്തിയാണ് ഫ്ലുമിനസ് സെമി ഉറപ്പിച്ചത്. മത്യാസ് മാർട്ടിനെല്ലി, ഹെർകുലസ് എന്നിവരാണ് ഫ്ലുമിനസിന്റെ സ്കോറർമാർ. ലൊയേനാർഡോ അൽ ഹിലാലിനായി ഒരു ഗോൾ മടക്കി.

മൂന്നിൽ തോറ്റു

കെന്നിംഗ്‌‌ടൺ: ജയിച്ചാൽ പരമ്പര സ്വന്തമാക്കാമായിരുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം വനിതാ ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്‌ക്ക് 5 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 166 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

വീണ്ടും വൈഭവ്

വോർസെസ്റ്റർ: ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ 52 പന്തിൽ സെഞ്ച്വറി നേടി ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ അണ്ടർ 19 ടീമിന്റെ പതിന്നാലുകാരനായ ഓപ്പണർ വൈഭവ് സൂര്യവംശി.പുരുഷൻമാരുടെ യൂത്ത് ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം,​യൂത്ത് ഏകദനത്തിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരം എന്നീ റെക്കാഡുകളാണ് വൈഭവ് ഇന്നലെ സ്വന്തമാക്കിയത്. 78 പന്തിൽ 13 ഫോറും 10 സിക്സും ഉൾപ്പെടെ വൈഭവ് 143 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 363 റൺസ് നേടി. വിഹാൻ മൽഹോത്രയും (129)​ സെഞ്ച്വറി നേടി.

ഏഷ്യൻ കപ്പ്: യോഗ്യത ഉറപ്പിച്ച് ഇന്ത്യൻ വനിതാ ടീം

ചിയാംഗ് മയി (തായ്‌ലാൻഡ്): യോഗ്യതാ പോരാട്ടത്തിൽ കരുത്തരായ തായ്‌ലാൻഡിനെ 2-1ന് കീഴടക്കി ഇന്ത്യൻ വനിതാ ടീം എ.എഫ്.സി വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടി. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ സംഗീതയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. യോേഗ്യതാ മത്സരം കളിച്ച് ആദ്യമായാണ് ഇന്ത്യൻ വനിതാ ടീം ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. തായ്‌ലാൻഡ‌ിനെതിരെ ഇന്ത്യയുടെ ആദ്യ ജയം കൂടിയാണിത്. ഇതിന് മുൻപ് 2003ലാണ് ഇന്ത്യ വനിതാ ഏഷ്യൻ കപ്പിൽ കളിച്ചത്. മലയാളിതാരം പി.മാളവികയും ഇന്ത്യൻ ടീമിലുണ്ട്.

അണ്ടർ 11 ചെസ്

കൊച്ചി: സംസ്ഥാന അണ്ടർ 11 ചെസിന്റെ നാല് റൗണ്ടുകൾ പിന്നിട്ടപ്പോൾ ഓപ്പൺവിഭാഗത്തിൽ മുഹമ്മദ് ഇഷാൻ(തൃശൂർ)

ദാവീദ് സിബി കുരിശിങ്കൽ (ആലപ്പുഴ)​ എന്നിവർ നാല് പോയിന്റോടെ ലീഡ് ചെയ്യുന്നു. പെൺകുട്ടികളിൽ സഹ്യ കൈലാസ് (തിരുവനന്തപുരം ] 4 പോയിന്റ് നേടി മുന്നിലുണ്ട്. ജാനകി എസ്.ഡി (കൊല്ലം) മൂന്നര പോയിന്റോടെ തൊട്ട് പിന്നിലുണ്ട്.