60കാരൻ വീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്
Sunday 06 July 2025 8:53 AM IST
തിരുവനന്തപുരം: അറുപത് വയസുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കരമന തെലുങ്കുചെട്ടി തെരുവിലാണ് സംഭവം. ടിസിആർഡബ്ള്യൂഎ 88ൽ ആർ ശശിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശശി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യകുപ്പികൾ കണ്ടെടുത്തു. കരമന പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഫോറൻസിക് സംഘം നാളെയെത്തി പരിശോധന നടത്തുമെന്നാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഹരികൃഷ്‌ണൻ ആണ് ശശിയുടെ മകൻ.