കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി ദുബായിൽ നിര്യാതനായി

Sunday 06 July 2025 3:18 PM IST

ദുബായ്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായിൽ നിര്യാതനായി. മുളിയങ്ങൽ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്. വേക്ക് മെഷിൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കറാമെയിലെ താമസസ്ഥലത്തെ അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. മാതാവ്: ബീവി. ഭാര്യ നൗഫിയ. നാല് മക്കളുണ്ട്.