വിദ്യാർത്ഥികൾക്ക് ആദരം
Sunday 06 July 2025 4:47 PM IST
കൊച്ചി: നഗരത്തിലെ വ്യാപാരികളുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കേരള വ്യാപാരി വ്യവസായി സമിതി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. അസിസ്റ്റന്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ചന്തു സലീം കുമാർ മുഖ്യാതിഥിയായിരുന്നു.
'ഞാൻ നല്ല കുട്ടി കുടുംബമാണ് എന്റെ ലഹരി' എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിനും തുടക്കം കുറിച്ചു. വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി പ്രസിഡന്റ് ബി. നായനാർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, വിനോദ് മാത്യു, സിദ്ദീഖ്, എ.കെ. ഖാലിദ് എന്നിവർ പ്രസംഗിച്ചു.