വൃക്ക രോഗ നിർണയ ക്യാമ്പ്
Sunday 06 July 2025 5:26 PM IST
കാഞ്ഞിരമറ്റം: മുത്തൂറ്റ് സ്‌നേഹാശ്രയയും മുസ്‌ലിം ലീഗ് പിറവം മണ്ഡലം കമ്മിറ്റിയും ചേർന്ന് കാഞ്ഞിരമറ്റത്ത് സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ കൗൺസിലർ കെ.എം. അബ്ദുൽ കരിം അദ്ധ്യക്ഷനായിരുന്നു. ആമ്പല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ ജലജാമണിയപ്പൻ, ആരോഗ്യ സമിതി ചെയർമാൻ എം.എം. ബഷീർ, ജിൻസൺ മുത്തൂറ്റ്, അനസ് ആമ്പല്ലൂർ, കെ.എ. നൗഷാദ്, പി.എസ്. മുഹമ്മദ് ഉക്കാഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
സ്‌നേഹാശ്രയ ലാബ് ടെക്‌നീഷ്യൻമാരായ റോഷൻ, ശ്യാം, റെനീഷ് എന്നിവരാണ് രോഗനിർണയ പരിശോധനകൾക്ക് നേതൃത്വം നൽകി.