സ്മാർട്ട് വില്ലേജ് ഓഫീസ് തുറന്നു

Sunday 06 July 2025 6:35 PM IST

തോപ്പുംപടി: തോപ്പുംപടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. സർക്കാർ സേവനങ്ങൾ വേഗത്തിലും ആയാസ രഹിതമായും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കർമ്മ പദ്ധതികളാണ് സ്മാർട്ട് വില്ലേജിലൂടെ സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ. ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൗൺസിലർമാരായ എം.ഹബീബുള്ള, ഷീബഡു റോം,ഷൈല തദേവൂസ്, ഷീബ ലാൽ, എം.കെ. അബ്ദുൽ ജലീൽ, എം.എം. ഫ്രാൻസിസ്, ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര, കൊച്ചി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് എന്നിവർ പങ്കെടുത്തു.