ഹെറോയിനുമായി പിടിയിൽ
Sunday 06 July 2025 6:53 PM IST
കിഴക്കമ്പലം: 11 ഗ്രാം ഹെറോയിനുമായി അസാം നൗഗാവ് സ്വദേശി സാബിർ അഹമ്മദിനെ (27) പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് വാഴക്കുളത്തു നിന്ന് അറസ്റ്റു ചെയ്തു. അഞ്ചിന് വൈകിട്ട് അസാമിൽ നിന്ന് ട്രെയിനിൽ എത്തിയതായിരുന്നു. സോപ്പുപെട്ടിയിൽ പ്ലാസ്റ്റിക് കവറിലായിരുന്നു ഹെറോയിൻ. ബോക്സിന് മുപ്പതിനായിരം രൂപ നിരക്കിൽ വാങ്ങി 50,000 രൂപയ്ക്ക് വില്പന നടത്തി മടങ്ങുകയാണ് രീതി. തടിയിട്ടപറമ്പ് ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐമാരായ എ.ബി സതീഷ്, എൽദോ, അജിമോൻ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.