ദിശയുടെ യോഗ ദിനാഘോഷം

Sunday 06 July 2025 6:58 PM IST

കൊച്ചി: പ്രവാസിമലയാളി സംഘടനയായ ദിശ യോഗാദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിൽ യോഗ മീറ്റ് 2025 സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം കൗൺസിലർ വൈ. സാബിർ ഉദ്ഘാടനം ചെയ്തു. ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ കെ.എമ്മിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നേപ്പാൾ അംബാസഡർ ഡോ. നരേഷ് ബിക്രം ധക്കൽ മുഖ്യാതിഥിയായി. ശ്രീലങ്കൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയും കൗൺസിലറുമായ മുനാസിംഗ്ഹാ, നേപ്പാൾ എംബസി കൗൺസിലർ കവിരാജ് ഉപ്രെതി, ഇറാം ഹോൾഡിംഗ്സ് ഡയറക്ടർ മുഹമ്മദ് അൽ മാരി, സീനിയർ മാനേജർ സന്തോഷ് നായർ തുടങ്ങിയവർ പങ്കെടുത്തു. യോഗ പ്രദർശനത്തിന് സജിൻ എം.ജെ. നേതൃത്വം നൽകി.