ആശ വർക്കേഴ്സ് ഏരിയ സമ്മേളനം

Monday 07 July 2025 12:59 AM IST
ആശ വർക്കേഴ്സ് ഏരിയ സമ്മേളനം

ബേപ്പൂർ: ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ഫറോക്ക് ഏരിയ സമ്മേളനം ബേപ്പൂർ ബി.സി റോഡിലെ എടത്തൊടി കൃഷ്ണൻ മെമ്മോറിയൽ ഹാളിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് എൻ. പ്രജല അദ്ധ്യക്ഷത വഹിച്ചു. പി.കെ ബിന്ദു, വി. ബിന്ദു, സി സുനിത, ടി.പി ശ്യാമള, എം ഗോഹംഷണൻ, പി.ജയപ്രകാശൻ

പ്രസംഗിച്ചു. ഭാരവാഹികൾ കെ. ശാലിനി ( പ്രസിഡന്റ്), ബിന്ദു പി.കെ ചെറുവണ്ണൂർ (സെക്രട്ടറി), ബിന്ദു വി (ട്രഷറർ), രമതി കെ.പി , ബിനു പി.ആർ (ജോയിൻ്റ് സെക്രട്ടറിമാർ), രേഖ. കെ, വിനീത കെ.എം വൈസ് പ്രസിഡന്റുമാർ.