പണിമുടക്കിൽ പങ്കെടുക്കില്ല
Sunday 06 July 2025 7:04 PM IST
കളമശേരി: ജൂലായ് 9-ന് ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ പങ്കെടുക്കില്ലായെന്ന് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ മഹേഷും, ജനറൽ സെക്രട്ടറി ജയൻ ചാലിലും അറിയിച്ചു. പൊതു സർവകലാശാലകളെ തകർക്കുകയും സംസ്ഥാന സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും ദ്രോഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇടതു സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് പണിമുടക്കിന് പിന്നിലെന്ന് നേതാക്കൾ അറിയിച്ചു.