സംസ്ഥാന മിമിക്രി ശില്പശാല
Sunday 06 July 2025 7:07 PM IST
കൊച്ചി : കേരള സംഗീത നാടക അക്കാഡമി കൊച്ചിൻ കലാഭവന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്ഥാന മിമിക്രി ശില്പശാല മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തി. ശില്പശാലയിൽ ചലച്ചിത്ര താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ്, ദേവി ചന്ദന എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. മെക്കാർട്ടിൻ, കലാഭവൻ നൗഷാദ്, എബി ചാത്തന്നൂർ, ഷിജു അഞ്ചുമന, കലാഭവൻ സലീം, രഞ്ജു കാർത്യായനി, മുരളി ഗിന്നസ്, പി.ആർ. ജിജോയ് എന്നിവർ ക്ലാസ് എടുത്തു. കലാഭവൻ ഷാജോൺ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.