കർഷകർക്ക് ആദരം
Sunday 06 July 2025 7:10 PM IST
കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്ക് അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു. ബാങ്കിന്റെ സഹകരണ പച്ചക്കറി ചന്തയിൽ സ്ഥിരമായി പച്ചക്കറിയും പഴങ്ങളും നൽകുന്ന പ്രാദേശിക കർഷകരായ വി.എസ്. രാജീവ്, വി.കെ. ഷാജി, കെ.ആർ. രാധേഷ്, ഡോ.ടി.എം. ലീല, എം.പി. അജയകുമാർ ഘോഷ്, ജോയ് അമ്പാട്ട്, ഗിരിജ ഗോപി എന്നിവരെ മെമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
'ആദരവ് 2025 'പരിപാടി മുൻ കോർപ്പറേഷൻ മേയർ സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ എസ്. മോഹൻദാസ്, കെ.എ. അഭിലാഷ്, വിനീത സക്‌സേന, എൻ.എ. അനിൽകുമാർ എന്നിവർ സം സംസാരിച്ചു.