നാരായണസ്മൃതി രചന ശതാബ്ദി പഠന പരമ്പര
Sunday 06 July 2025 7:12 PM IST
പെരുമ്പാവൂർ: ശ്രീനാരായണഗുരു എഴുതിയ ‘നാരായണ സ്മൃതി’യുടെ (ശ്രീനാരായണ ധർമ്മം )ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ പഠനപരമ്പര ആരംഭിച്ചു. ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ. ഡോ.ആർ.അനിലൻ ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറ നാരായണ ഗുരുകുലം കാര്യദർശി രാജൻ പ്രഭാഷണം നടത്തി. എം.എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയം ഡയറക്ടർ ഡോ.എം.വി.നടേശൻ പഠനക്ലാസ് നയിച്ചു. മാതാ ജ്യോതിർമയി ഭാരതിയും സ്വാമിനി ത്യാഗീശ്വരി ഭാരതിയും അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സുമ ജയചന്ദ്രൻ, സജീഷ് പത്മനാഭൻ, കെ.പി.ലീലാമണി, കെ.എം.സുബ്രമഹ്ണ്യൻ, എം. പി. വിനയകുമാർ, ജയരാജൻ, എം.എസ്.പത്മിനി, അനിത ദിനേശ് എന്നിവർ പ്രസംഗിച്ചു.