പറപ്പൂരിലെ പ്രതിഭകൾക്ക് പഞ്ചായത്തിന്റെ ആദരം

Monday 07 July 2025 12:05 AM IST
പറപ്പൂർ പഞ്ചായത്ത് ആദരം ചടങ്ങ് ഇ ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു

കോട്ടക്കൽ: പഠനം ആസ്വാദകരമാക്കി മാറ്റിയാൽ ഉന്നത വിജയം കൈവരിക്കാൻ സാധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രസ്ഥാവിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മൂന്നൂറോളം വിദ്യാർത്ഥികൾക്ക് പറപ്പൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ആദരം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിജയത്തിന് പിന്നിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് നന്ദിയോടെ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. എ.പി.ജെ അവാർഡ് ജേതാവ് ഷഫീഖ് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് ലക്ഷ്മണൻ ചക്കുവായിൽ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഉമൈബ ഊർഷമണ്ണിൽ, പി.ടി റസിയ , താഹിറ എടയാടൻ, മണ്ഡലം ലീഗ് ഭാരവാഹികളായ ടി.മൊയ്തീൻ കുട്ടി, ഇ കെ സുബൈർ മാസ്റ്റർ, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ വി.എസ് ബഷീർ മാസ്റ്റർ, സി.അയമുതു മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ ഇ.കെ സെയ്ദുബിൻ, ഐക്കാടൻ വേലായുധൻ, സി. കുഞ്ഞമ്മദ് മാസ്റ്റർ, എ.പി ഷാഹിദ, കെ. അംജദ ജാസ്മിൻ, സി. കബീർ മാസ്റ്റർ, ടി.ഇ സുലൈമാൻ, ഫസ്നാ ആബിദ്, ടി. ആബിദ, ടി. അബ്ദുറസാഖ്, വിദ്യാഭ്യാസ പദ്ധതിയായ ഇൻസ്പിറ കോ ഓഡിനേറ്റർ ഹാഫിസ് പറപ്പൂർ, എ.കെ ഷഹിം, എം.ടി സിറാജ്, പി സൽമാൻ എന്നിവർ പ്രസംഗിച്ചു,പരിപാടിക്ക് എം.കെ ഇബ്നു അബ്ബാസ്,കെഎം.റിഷാദ്, എ.കെ അമീനുൽ ഫാഹിസ്, കെ കെ നബീഹ്,നാസിഹുൽ അമീൻ എന്നിവർ നേതൃത്വം നൽകി