മുണ്ടംപറമ്പ് അങ്കണവാടിയിൽ ക്രഷ് പദ്ധതിക്ക് തുടക്കമായി
കിഴിശ്ശേരി :കുഴിമണ്ണ പഞ്ചായത്ത് മൂന്നാം വാർഡ് മുണ്ടംപറമ്പ് അങ്കണവാടിയിൽ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അങ്കണവാടി കം ക്രഷ് പദ്ധതിക്ക് തുടക്കമായി. സ്വകാര്യ ഡേ കെയറുകൾക്ക് തുല്യമായ രീതിയിൽ ആറ് മാസം മുതൽ ആറ് വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പകൽ സംരക്ഷണം നൽകുന്ന സൗജന്യ സേവന പദ്ധതിയാണ് അങ്കണവാടി കം ക്രഷ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെ ഈ സംവിധാനം അങ്കണണവാടിയിൽ ലഭ്യമാവും. മുണ്ടംപറമ്പ് അങ്കണവാടി കം ക്രഷിന്റെ ഉദ്ഘാടനം കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി നിർവ്വഹിച്ചു. സി.ഡി.പി.ഒ പി.സി. റജീന അദ്ധ്യക്ഷത വഹിച്ചു. സൂപ്പർവൈസർ സാനി ജസ്റ്റി റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സലാം മുക്കൂടൻ മുഖ്യാതിഥിയായി. ബ്‌ളോക്ക് മെമ്പർ എം.സി. കുഞ്ഞാപ്പു, കെ.ടി സുരേഷ് പ്രസംഗിച്ചു. വാർഡംഗം പി.വി. അലവിക്കുട്ടി സ്വാഗതവും അങ്കണവാടി അദ്ധ്യാപിക സ്മിത നന്ദിയും പറഞ്ഞു. വിശദ വിവരങ്ങൾക്ക് വാർഡ് മെമ്പറുമായി ബന്ധപ്പെടാം -ഫോൺ : 98477 24007