കൃഷി നശിപ്പിച്ചു

Monday 07 July 2025 12:14 AM IST
D

തിരൂരങ്ങാടി : എ.ആർ നഗർ പുകയൂർ പൊറ്റാണിൽ പാടത്തും തൊട്ടടുത്തുള്ള ഭൂമിയിലും പന്നിയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചു. വാക്കയിൽ അനിൽകുമാർ,​ കണ്ണൻ കരിപ്പായി മാട്ടിൽ,​ യൂസഫ് നമ്പംകുന്നത്ത്,​ കാർത്യായനി കരിപ്പായി മാട്ടിൽ എന്നിവരുടെ കപ്പ,​ വാഴ,​ പയർ,​ ചേന തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
പഞ്ചായത്ത് ,​ കാർഷിക വകുപ്പ് അധികാരികൾ അടിയന്തരമായി സ്ഥലം സന്ദർശിച്ച് സഹായം നൽകണമെന്നും കൃഷിക്കാർ ആവശ്യപ്പെട്ടു. കൃഷി നശിപ്പിച്ചതിന് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.