തുരുത്തി കൈരളിയിൽ വിജയോത്സവം നടത്തി
Monday 07 July 2025 12:09 AM IST
തുരുത്തി: കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്
നേടിയവർ, ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് മാസ്റ്റേഴ്സ് വിഭാഗത്തിൽ ഇരട്ട സ്വർണ്ണ മെഡൽ നേടിയ കെ.സി പ്രീത എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി. തമ്പാൻ, ചെറുവത്തൂർ ഫാർമേർസ് ബാങ്ക് പ്രസിഡന്റ് വി. കൃഷ്ണൻ, എ. നാരായണൻ, കെ. മീര എന്നിവർ സംസാരിച്ചു. ഡി.എം സുകുമാരൻ സ്വാഗതവും എ.കെ ശശാങ്കൻ നന്ദിയും പറഞ്ഞു.