സി.ബി.എസ്.ഇ വിജയികളെ അനുമോദിച്ചു

Monday 07 July 2025 12:08 AM IST
സി.ബി.എസ്.ഇ വിജയികൾക്കുള്ള അനുമോദനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: തേജസ്വിനി സഹോദയ സ്കൂൾ കോംപ്ലക്സ് കണ്ണൂർ, കാസർകോട് ജില്ല വിജയോത്സവം നടത്തി. സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. അതിയാമ്പൂർ ചിന്മയ സ്കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഏതു മേഖലയിലാണോ കുട്ടികൾക്ക് ശോഭിക്കാൻ കഴിയുന്നത് എന്ന് ആദ്യം തന്നെ തിരിച്ചറിയുകയും ആ ലക്ഷ്യത്തിലേക്ക് എത്തുമ്പോൾ ഉയർന്ന ചിന്താഗതിയോടെ പ്രവർത്തിക്കാൻ കഴിയണമെന്നും എം.പി പറഞ്ഞു. സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് സി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ടി.കെ പ്രകാശൻ, എ. ദിനേശൻ, കെ. പുഷ്പലത എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ. സീമ സ്വാഗതവും എൻ. അജയകുമാർ നന്ദിയും പറഞ്ഞു.