കർഷക സഭയും ഞാറ്റുവേല ചന്തയും

Monday 07 July 2025 12:13 AM IST
കർഷക സഭയും ഞാറ്റുവേല ചന്തയും നീലേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം പടുവളം ഹാളിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നീലേശ്വരം ബ്ലോക്ക് തല ഉദ്ഘാടനവും പടുവളം എസ്.ജി.എസ്.വൈ ഹാളിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് തലത്തിൽ മികച്ച ജൈവ കർഷകനായി തിരഞ്ഞെടുത്ത രവീന്ദ്രൻ കൊടക്കാട്, സേവന മേഖലയിൽ മികച്ച കൃഷി കൂട്ടമായി തിരഞ്ഞെടുത്ത നീലേശ്വരം അഗ്രോ സർവീസ് എന്നിവരെ ആദരിച്ചു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, എം. സുമേഷ്, സി.വി. ചന്ദ്രമതി, വാർഡ് മെമ്പർ വി. പ്രദീപ് എന്നിവർ സംസാരിച്ചു. നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയരക്ടർ കെ. ബിന്ദു സ്വാഗതവും പിലിക്കോട് കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ എ.വി മധു നന്ദിയും പറഞ്ഞു.