വി.എസിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല

Monday 07 July 2025 1:48 AM IST

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന്‌ എസ്‌.യു.ടി ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ജൂൺ 23നാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്‌.