തൃശൂരിൽ എ.ടി.എം മോഷണശ്രമം
Monday 07 July 2025 12:53 AM IST
തൃശൂർ: പട്ടാളം റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽ മോഷണശ്രമം. പ്രതി ഒഡീഷ സ്വദേശി സുനിൽ നായിക്കിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. എ.ടി.എമ്മിൽ മോഷണത്തിനു ശ്രമിച്ചതോടെ അലാറം മുഴങ്ങുകയായിരുന്നു. ബാങ്കിന്റെ മുംബെയിലെ സെക്യൂരിറ്റി സംവിധാനത്തിൽനിന്ന് പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നഗരത്തിൽ പുത്തൻപള്ളിക്ക് സമീപത്തുള്ള മറ്റൊരു കടയും ഇയാൾ പൊളിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു.