കാർത്തികയെ അനുമോദിച്ചു

Monday 07 July 2025 12:01 AM IST
ജനതാദൾ എസ് മുതലമട പഞ്ചായത്ത് കമ്മറ്റി എക്സിക്യൂട്ടീവ് അംഗം ജി.വിൻസെന്റിൽ നിന്നും ആർ.കാർത്തിക മൊമന്റൊ ഏറ്റുവാങ്ങുന്നു. അമ്മ വിലാസിനി, അച്ഛൻ രവി തുടങ്ങിയവർ സമീപം.

മുതലമട: ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ മലയാളം ഉപന്യാസ രചനയിൽ ദേശീയതലത്തിൽ മൂന്നാംസ്ഥാനം നേടിയ മുതലമട കാടംകുറിശ്ശിയിലെ ആർ.കാർത്തികയെ ജനതാദൾ എസ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജനതാദൾ എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.മണികണ്ഠൻ നേതൃത്വം നൽകിയ പരിപാടിയിൽ വൈസ് പ്രസിഡന്റ് എസ്.നിധിൻഘോഷ്, ജനറൽ സെക്രട്ടറി എം.താജുദ്ദീൻ കാട്ടുപാടം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജി.വിൻസെന്റ്, വി.മോഹൻകുമാർ, എൽ.ശിവരാമൻ, വി.സുദേവൻ, ലക്ഷ്മണൻ തുടങ്ങിയവരും പങ്കെടുത്തു.